ചന്ദ്രയാൻ-2 ‘അഭി’മാനത്ത്', ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലെ ആദ്യ പര്യവേക്ഷണം
ചന്ദ്രയാൻ-2  ‘അഭി’മാനത്ത് , ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലെ ആദ്യ പര്യവേക്ഷണം
Tuesday, July 23, 2019 1:47 AM IST
ശ്രീ​​​​​ഹ​​​​​രി​​​​​ക്കോ​​​​​ട്ട (ആ​​​​​ന്ധ്ര​​​​​പ്ര​​​​​ദേ​​​​​ശ്): പൊൻതി​ങ്ക​ൾ​ക്ക​ല തേ​ടി ​തി​ങ്ക​ളി​ൽ ചാ​ന്ദ്ര​യാ​ൻ 2 ന്‍റെ കു​തി​പ്പ്. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ര​​​​​ണ്ടാം ചാ​​​​​ന്ദ്ര​​​​​ദൗ​​​​​ത്യം ച​​​​​ന്ദ്ര​​​​​യാ​​​​​ൻ -2 സ​​​​​തീ​​​​​ഷ് ധ​​​​​വാ​​​​​ൻ സ്പേ​​​​​സ് സെ​​​​​ന്‍റ​​​​​റി​​​​​ലെ ലോ​​​​​ഞ്ച് പാ​​​​​ഡി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​ന്ന​​​​​ലെ ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 2.43ന് ​​​​​വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി വി​​​​​ക്ഷേ​​​​​പി​​​​​ച്ചു. ശ്രീ​​​​​ഹ​​​​​രി​​​​​ക്കോ​​​​​ട്ട​​​​​യി​​​​​ലെ മേ​​​​​ഘാ​​​​​വൃ​​​​​ത​​​​​മാ​​​​​യ ആ​​​​​കാ​​​​​ശ​​​​​ത്തെ കീ​​​​​റി​​​​​മു​​​​​റി​​​​​ച്ച് ജി​​​​​എ​​​​​സ്എ​​​​​ൽ​​​​​വി മാ​​​​​ർ​​​​​ക്ക് ത്രി-​​​​​എം ഒ​​​​​ന്ന് റോ​​​​​ക്ക​​​​​റ്റി​​​​​ലേ​​​​​റി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ച​​​​​ന്ദ്ര​​​​​യാ​​​​​ൻ-2 ന്‍റെ യാ​​​​​ത്ര.

ഇ​​​​​തു​​​​​വ​​​​​രെ ഒ​​​​​രു പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ദൗ​​​​​ത്യ​​​​​വും ക​​​​​ട​​​​​ന്നു​​​ചെ​​​​​ല്ലാ​​​​​ത്ത ച​​​​​ന്ദ്ര​​​​​ന്‍റെ ഇ​​​രു​​​ൾ​​​ മൂ​​​ടി​​​യ ദ​​​​​ക്ഷി​​​​​ണ​​​​ധ്രു​​​​വ​​​​ത്തി​​​​ലേ​​​​ക്കാ​​​​ണു​​ച​​​​ന്ദ്ര​​​​യാ​​​​ൻ-2 ന്‍റെ യാ​​​​ത്ര. സെ​​​​പ്റ്റം​​​ബ​​​​ർ ഏ​​​​ഴി​​​​നു ദ​​​​ക്ഷി​​​​ണ​​​​ധ്രു​​​​വ​​​​ത്തി​​​​ൽ റോ​​​​വ​​​​ർ (പ​​​​ര്യ​​​​വേ​​​​ക്ഷണ​​​​പേ​​​​ട​​​​കം) ലാ​​​​ൻ​​​​ഡ് ചെ​​​​യ്യി​​​​ക്കാ​​​​നാണ് ഇ​​​​ന്ത്യ​​​​ൻ ബ​​​​ഹി​​​​രാ​​​​കാ​​​​ശ ഗ​​​​വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി (ഇ​​​​സ്രോ) യു​​​​ടെ പ​​​​ദ്ധ​​​​തി.

വി​​​​​ക്ഷേ​​​​​പി​​​​​ച്ച് 16 മി​​​​​നി​​​​​റ്റി​​​​​നു​​​​​ള്ളി​​​​​ൽ ജി​​​​​എ​​​​​സ്എ​​​​​ൽ​​​​​വി മാ​​​​​ർ​​​​​ക്ക് ത്രി-​​​​​എം ഒ​​​​​ന്ന് 3,877 കി​​​​​ലോ​​​​​ഗ്രാം ഭാ​​​​​ര​​​​​മു​​​​​ള്ള ചാ​​​​​ന്ദ്ര​​​​​പേ​​​​​ട​​​​​ക​​​​​ത്തെ ഭൂ​​​​​മി​​​​​യു​​​​​ടെ ഭ്ര​​​​​മ​​​​​ണ​​​​​പ​​​​​ഥ​​​​​ത്തി​​​​​ൽ എ​​​​​ത്തി​​​​​ച്ചു. ജൂ​​​​​ലൈ 15ന് ​​​​​നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന വി​​​​​ക്ഷേ​​​​​പ​​​​​ണം 56 മി​​​നി​​​റ്റ് മു​​​​​ന്പ് സാ​​​​​ങ്കേ​​​​​തി​​​​​ക ത​​​​​ക​​​​​രാ​​​​​റി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് മാ​​​​​റ്റി​​​​​വ​​​​​ച്ചി​​​​​രു​​​​​ന്നു. ച​​​​ന്ദ്ര​​​​യാ​​​​ൻ-2 വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​യാ​​​​ൽ ച​​​​ന്ദ്ര​​​​നി​​​​ൽ സോ​​​​ഫ്റ്റ് ലാ​​​​ൻ​​​​ഡിം​​​​ഗ് ന​​​​ട​​​​ത്തു​​​​ന്ന നാ​​​​ലാ​​​​മ​​​​ത്തെ രാ​​​​ജ്യ​​​​മാ​​​​യി ഇ​​​​ന്ത്യ​​ മാ​​​​റും. നേ​​​​ര​​​​ത്തേ റ​​​​ഷ്യ, യു​​​​എ​​​​സ്, ചൈ​​​​ന രാ​​​​ജ്യ​​​​ങ്ങ​​​​ൾ ഈ ​​​​നേ​​​​ട്ടം കൈ​​​​വ​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.


ച​​​​ന്ദ്ര​​​​യാ​​​​ൻ 2 ഭൂ​​​​മി​​​​യു​​​​ടെ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തി​​​​യ​​​​തോ​​​​ടെ ശ്രീ​​​​ഹ​​​​രി​​​​ക്കോ​​​​ട്ട​​​​യി​​​​ലെ മി​​​​ഷ​​​​ൻ ക​​​​ൺ​​​​ട്രോ​​​​ൾ റൂ​​​​മി​​​​ൽ ആ​​​​ഹ്ളാ​​​​ദാ​​ര​​വ​​​​മു​​​​യ​​​​ർ​​​​ന്നു. സാ​​​​ങ്കേ​​​​തി​​​​ക ത​​​​ട​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഞ​​​​ങ്ങ​​​​ൾ, വ​​​​ർ​​​​ണ​​​​രാ​​​​ജി​​​​യി​​​​ലേ​​​​ക്കു തി​​​​രി​​​​കെ​​​​യെ​​​​ത്തി. ചെ​​​​റി​​​​യ ത​​​​ട​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷം കൈ​​​​വ​​​​ന്ന വി​​​​ജ​​​​യമാണിതെന്ന് ഇ​​​​സ്രോ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.