ടാ​ങ്ക​റി​ൽ ലോ​റി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു
Wednesday, July 24, 2019 12:00 AM IST
കോ​യ​ന്പ​ത്തൂ​ർ: ടാ​ങ്ക​ർ​ലോ​റി​യി​ൽ ലോ​റി​യി​ടി​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ടാ​ങ്ക​ർ​ലോ​റി ഡ്രൈ​വ​ർ മ​രി​ച്ചു. ക്ലീ​ന​ർ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. സേ​ലം രാ​സി​പു​രം ശ​ങ്ക​റാ​ണ് (35) മ​രി​ച്ച​ത്. ക്ലീ​ന​ർ സേ​ലം രാ​ജ​ലിം​ഗം (28) പ​രി​ക്കേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ക​യാ​ണ്.

പെ​ട്രോ​ളു​മാ​യി കൊ​ച്ചി​യി​ൽ​നി​ന്നും സേ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ ടാ​ങ്ക​ർ​ലോ​റി​യും ടൈ​ൽ​സു​മാ​യി സേ​ല​ത്തു​നി​ന്നും കൊ​ച്ചി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യും ഈ​ച്ച​നാ​രി ക​ർ​പ്പ​കം കോ​ള​ജി​ന​രി​കേ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ടാ​ങ്ക​ർ​ലോ​റി​ഡ്രൈ​വ​ർ ശ​ങ്ക​ർ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.


സേ​ല​ത്തു​നി​ന്നും വ​ന്ന ലോ​റി​നി​യ​ന്ത്ര​ണം​വി​ട്ട് ടാ​ങ്ക​ർ​ലോ​റി​യി​ൽ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും ചേ​ർ​ന്ന് ഇ​രു​വ​രെ​യും ലോ​റി​യി​ൽ നി​ന്നെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്കു​മാ​റ്റി. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പൊ​ള്ളാ​ച്ചി റോ​ഡി​ൽ ര​ണ്ടു​മ​ണി​ക്കൂ​ർ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.