എംഎൽഎമാരുടെ ഹർജി ഇന്നു പരിഗണിക്കും
എംഎൽഎമാരുടെ ഹർജി ഇന്നു പരിഗണിക്കും
Wednesday, July 24, 2019 1:07 AM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ൽ വി​ശ്വാ​സവോ​ട്ടെ​ടു​പ്പ് ന​ട​ത്താ​ൻ സ്പീ​ക്ക​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ണ്ട് എം​എ​ൽ​എ​മാ​ർ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീംകോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി മാ​റ്റി.

വി​ശ്വാ​സ പ്ര​മേ​യ​ത്തി​ൽ ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ വോ​ട്ടെ​ടു​പ്പു ന​ട​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും സ്പീ​ക്ക​ർ​ക്കുവേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ അ​ഭി​ഷേ​ക് മ​നു സിം​ഗ്‌വി അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്നു ഹ​ർ​ജി ഇ​ന്നു പ​രി​ഗ​ണി​ക്കാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് അ​റി​യി​ച്ചു.


ക​ർ​ണാ​ട​ക​യി​ലെ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി സ​ർ​ക്കാ​രിനു ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും സ​ർ​ക്കാ​രി​നെ ര​ക്ഷ​പ്പെടു​ത്താ​നാ​യി സ്പീ​ക്ക​ർ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് നീ​ട്ടു​ക​യാ​ണെ​ന്നു​മാ​ണ് എം​എ​ൽ​എ​മാ​രാ​യ ആ​ർ. ശേ​ഖ​ർ, നാ​ഗേ​ഷ് എ​ന്നി​വ​രു​ടെ ആ​രോ​പ​ണം. അ​തി​നാ​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ന്പ് വി​ശ്വാ​സവോ​ട്ടെ​ടു​പ്പ് ന​ട​ത്താ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് എം​എ​ൽ​എ​മാ​ർ​ക്കു വേ​ണ്ടി റോ​ഹ്ത​ഗി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.