വാഹനാപകടത്തിൽ മരിച്ചാൽ അഞ്ചു ലക്ഷം; പരിക്കേറ്റാൽ രണ്ടര ലക്ഷം
വാഹനാപകടത്തിൽ മരിച്ചാൽ അഞ്ചു ലക്ഷം; പരിക്കേറ്റാൽ രണ്ടര ലക്ഷം
Wednesday, July 24, 2019 1:07 AM IST
ന്യൂഡൽഹി: വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണ​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​ഞ്ചു ല​ക്ഷം രൂ​പ​യും ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ന്ന​വ​ർ​ക്ക് ര​ണ്ട​ര ല​ക്ഷം രൂ​പ​യും ന​ഷ്ട​പ​രി​ഹാ​രം വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ൽ പാ​സാ​യി.

മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ൾ അ​ട​ങ്ങി​യ​താ​ണ് ബി​ൽ. വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണം സം​ഭ​വി​ച്ചാ​ൽ ഉ​ട​മ​യോ ഇ​ൻ​ഷ്വറ​ൻ​സ് ക​ന്പ​നി​യോ അ​ഞ്ചു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് ബി​ല്ലി​ലെ വ്യ​വ​സ്ഥ. ഗു​രു​ത​ര​മാ​യ പ​രിക്കി​ന് ര​ണ്ട​ര ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. ബി​ൽ നേ​ര​ത്തെ ലോ​ക്സ​ഭാ പാ​സാ​ക്കി​യി​രു​ന്നെ​ങ്കി​ലും രാ​ജ്യ​സ​ഭ​യു​ടെ അ​നു​മ​തി ല​ഭി​ച്ചി​ല്ല. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്നു വീ​ണ്ടും ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.