ദംഗലിലെ യഥാർഥ നായിക ബിജെപിയിലും ‘ഗുസ്തി’ പിടിക്കും
ദംഗലിലെ യഥാർഥ നായിക ബിജെപിയിലും ‘ഗുസ്തി’ പിടിക്കും
Monday, August 12, 2019 11:29 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഗോ​ദ​യി​ലെ​ത്തി​ച്ച ദം​ഗ​ൽ ചാ​ന്പ്യ​ൻ ഇ​നി ബി​ജെ​പി​യി​ലും ഒ​രു പി​ടി​പി​ടി​ക്കും. വ​ൻ​ഹി​റ്റാ​യ ബോ​ളി​വു​ഡ് സി​നി​മ ദം​ഗ​ലി​നു പ്ര​ചോ​ദ​ന​മാ​യ ജീ​വി​തക​ഥ​യി​ലെ നാ​യി​ക ബ​ബി​ത ഫൊ​ഗാ​ട്ടാ​ണ് ഇ​ന്ന​ലെ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. മൂ​ന്നു ത​വ​ണ കോ​മ​ണ്‍വെ​ൽ​ത്ത് ഗെ​യിം​സി​ൽ മെ​ഡ​ൽ നേ​ടി​യി​ട്ടു​ള്ള ബ​ബി​ത, കേ​ന്ദ്ര കാ​യി​കമ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വി​ൽനി​ന്നാ​ണ് ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

ഹ​രി​യാ​ന​യി​ലെ ഖാ​പ് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ​യും വി​ല​ക്കു​ക​ൾ മ​റി​ക​ട​ന്ന് ഫ​യ​ൽ​വാ​ൻ മ​ഹാ​വീ​ർ ഫൊ​ഗാ​ട്ട് ത​ന്‍റെ ര​ണ്ട് പെ​ണ്‍മ​ക്ക​ളെ ഗു​സ്തി​ക്കാ​രി​കളാ​ക്കു​ക​യും ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ക​യും ചെ​യ്ത​താ​ണ് ദം​ഗ​ൽ എ​ന്ന ചി​ത്രം വ​ര​ച്ചുകാ​ട്ടി​യ​ത്. ആ​മി​ർ​ ഖാ​നാ​യി​രു​ന്നു മ​ഹാ​വീ​ർ ഫൊ​ഗാ​ട്ടാ​യി വേ​ഷ​മി​ട്ട​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യി​ൽ ആ​കൃ​ഷ്ട​യാ​യാ​ണ് ബി​ജെ​പി​യി​ൽ എ​ത്തി​യ​തെ​ന്ന് ബ​ബി​ത ഫൊ​ഗാ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.


ജ​മ്മു കാ​ഷ്മീ​രി​നു പ്ര​ത്യേ​ക അ​ധി​കാ​രം ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ 370-ാം അ​നു​ച്ഛേ​ദം റ​ദ്ദാ​ക്കി​യ കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​യെ അ​നു​കൂ​ലി​ച്ച് അ​ടു​ത്തി​ടെ ബ​ബി​ത ട്വീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​വ​ർ​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഹ​രി​യാ​ന​യി​ൽ ബ​ബി​ത ഫൊ​ഗാ​ട്ടി​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ നീ​ക്ക​മെ​ന്നാ​ണ് നേ​താ​ക്ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.