ചിദംബരം ഭൂമിക്കു ഭാരമെന്ന് എടപ്പാടി പളനിസ്വാമി
ചിദംബരം ഭൂമിക്കു ഭാരമെന്ന് എടപ്പാടി പളനിസ്വാമി
Tuesday, August 13, 2019 11:49 PM IST
സേ​​ലം: മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വും മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി​​യു​​മാ​​യ പി. ​​ചി​​ദം​​ബ​​ര​​ത്തെ ഭൂ​​മി​​ക്കു ഭാ​​ര​​മെ​​ന്നു വി​​ശേ​​ഷി​​പ്പി​​ച്ച് ത​​മി​​ഴ്നാ​​ട് മു​​ഖ്യ​​മ​​ന്ത്രി എ​​ട​​പ്പാ​​ടി പ​​ള​​നി​​സ്വാ​​മി.

കാ​​ഷ്മീ​​രി​​ന്‍റെ പ്ര​​ത്യേ​​ക പ​​ദ​​വി റ​​ദ്ദാ​​ക്കി​​യ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​ന​​ത്തെ അ​​ണ്ണാ ഡി​​എം​​കെ പി​​ന്തു​​ണ​​ച്ചി​​രു​​ന്നു. ഇ​​തി​​നെ​​തി​​രേ ചി​​ദം​​ബ​​രം ന​​ട​​ത്തി​​യ പ്ര​​സ്താ​​വ​​ന​​യാ​​ണു പ​​ള​​നി​​സ്വാ​​മി​​യെ ചൊ​​ടി​​പ്പി​​ച്ച​​ത്. രാ​​ജ്യ​​ത്തി​​ന്‍റെ താ​​ത്പ​​ര്യ​​മ​​ല്ല, സ്വ​​ന്തം താ​​ത്പ​​ര്യം സം​​ര​​ക്ഷി​​ക്കു​​ക​​യെ​​ന്ന​​തു മാ​​ത്ര​​മാ​​ണു ചി​​ദം​​ബ​​രം ചെ​​യ്യു​​ന്ന​​തെ​​ന്നും കാ​​വേ​​രി ജ​​ല​​ത​​ർ​​ക്കം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​ഷ​​യ​​ങ്ങ​​ളി​​ൽ ത​​മി​​ഴ്നാ​​ടി​​നു വേ​​ണ്ടി ചി​​ദം​​ബ​​രം ഒ​​ന്നും ചെ​​യ്തി​​ല്ലെ​​ന്നും പ​​ള​​നി​​സ്വാ​​മി കു​​റ്റ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.


പ​​ള​​നി​​സ്വാ​​മി​​യു​​ടെ വി​​മ​​ർ​​ശ​​ന​​ത്തി​​നെ​​തി​​രേ ത​​മി​​ഴ്നാ​​ട് പി​​സി​​സി അ​​ധ്യ​​ക്ഷ​​ൻ കെ.​​എ​​സ്. അ​​ഴ​​ഗി​​രി രം​​ഗ​​ത്തെ​​ത്തി. അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​ന​​ത്തെ​​ത്തി​​യ പ​​ള​​നി​​സ്വാ​​മി ചി​​ല്ലു​​മേ​​ട​​യി​​ലി​​രു​​ന്ന് ക​​ല്ലെ​​റി​​യ​​രു​​തെ​​ന്ന് അ​​ഴ​​ഗി​​രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.