ജയ്പുരിൽ സാമുദായിക സംഘർഷം
Tuesday, August 13, 2019 11:50 PM IST
ജയ്പുർ: രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുരിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒന്പതു പോലീസുകാരടക്കം 24 പേർക്കു പരിക്കേറ്റു. പ്രദേശത്തെ പത്തു പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. കിംവദന്തിയെത്തുടർന്നായിരുന്നു സംഘർഷം. തുടർന്ന് ഇരു വിഭാഗങ്ങൾ തമ്മിൽ കല്ലേറുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി ന്യൂനപക്ഷ വിഭാഗക്കാർ ഈദ്ഗാഹിനു സമീപം ജയ്പുർ-ഡൽഹി ഹൈവേയിൽ ഗതാഗതം തടസപ്പെടുത്തുകയും ഹരിദ്വാറിലേക്കു പോയ ബസിനു നേർക്ക് കല്ലെ റിയുകും ചെയ്തു. കല്ലേറിൽ ബസിലുണ്ടായിരുന്ന ഏതാനും യാത്രക്കാർക്കു പരിക്കേറ്റു. ഇതോടെയാണു സംഘർഷം ഉടലെടുത്തത്. ഉടൻ പോലീസ് സ്ഥലത്തെത്തി.