പ്രളയം: മഹാരാഷ്ട്രയിൽ മരണം 50, കർണാടകയിൽ 58
Wednesday, August 14, 2019 11:57 PM IST
പൂന/ബംഗളൂരു: പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 50 ആയി. മൂന്നു പേരെ കാണാതായി.
കോലാപുർ, സാംഗ്ലി ജില്ലകളിലാണു പ്രളയം ഏറ്റവും അധികം നാശം വിതച്ചത്. കൃഷ്ണാ നദിയിലെ വെള്ളപ്പൊക്കമാണു പടിഞ്ഞാറൻ മഹാരാഷ്ട്രയെ മുക്കിയത്. സാംഗ്ലി, കോലാപുർ നഗരങ്ങൾ വെള്ളപ്പൊക്കത്തിൽ മുങ്ങി.
ഇന്നലെ നാലു മൃതദേഹങ്ങൾകൂടി കണ്ടെത്തിയതോടെ കർണാടകയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 58 ആയി.