രണ്ട് എസ്ഡിഎഫ് എംഎൽഎമാർ ഭരണപക്ഷത്ത് ചേർന്നു
Wednesday, August 14, 2019 11:57 PM IST
ഗാംഗ്ടോക്: പത്ത് എംഎൽഎമാർ ബിജെപിയിൽ ചേർന്നതിനു പിന്നാലെ രണ്ട് എസ്ഡിഎഫ് എംഎൽഎമാർ ഭരണകക്ഷിയായ എസ്കെഎം(സിക്കിം ക്രാന്തികാരി മോർച്ച)ൽ ചേർന്നു. ഇനി മുൻ മുഖ്യമന്ത്രി പവൻ ചാംലിംഗ് മാത്രമാണു എസ്ഡിഎഫിലുള്ളത്.
25 വർഷത്തോളം സിക്കിം മുഖ്യമന്ത്രിയായിരുന്നു ചാംലിംഗ്. രണ്ട് എസ്ഡിഎഫ് എംഎൽഎമാർ പാർട്ടിയിൽ ചേർന്നതോടെ സിക്കിം ക്രാന്തികാരി മോർച്ചയുടെ അംഗബലം 18 ആയി.
32 അംഗ നിയമസഭയിൽ മൂന്നു സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.