പെഹ്ലു ഖാനെ തല്ലിക്കൊന്ന കേസിൽ പുനരന്വേഷണം
Friday, August 16, 2019 11:42 PM IST
ജയ്പുർ: രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് പെഹ്ലു ഖാൻ എന്നയാളെ ആൾക്കൂട്ടം തല്ലിക്കൊന്ന കേസ് പുനരന്വേഷിക്കാൻ രാജസ്ഥാൻ സർക്കാർ ഉത്തരവിട്ടു.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് ഉത്തരവിട്ടത്. സംശയത്തിന്റെ ആനുകൂല്യത്തിൽ കേസിലെ ആറു പ്രതികളെ ആൽവാർ അഡീഷണൽ ജില്ലാ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരേ അപ്പീൽ നല്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു.