ജെഎൻയുവിനു മോദിയുടെ പേരു നൽകണമെന്നു ബിജെപി എംപി
ജെഎൻയുവിനു മോദിയുടെ പേരു നൽകണമെന്നു ബിജെപി എംപി
Monday, August 19, 2019 12:17 AM IST
ന്യൂ​ഡ​ൽ​ഹി: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പേ​ര് മോ​ദി ന​രേ​ന്ദ്ര യൂ​ണി​വേ​ഴ്സി​റ്റി എ​ന്നാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബി​ജെ​പി എം​പി രം​ഗ​ത്ത്. നോ​ർ​ത്ത് ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള എം​പി​യും ഗാ​യ​ക​നു​മാ​യ ഹ​ൻ​സ് രാ​ജാ​ണ് ജെഎൻ​യു​വി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​ക്കി​ടെ ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്. ന​രേ​ന്ദ്ര മോ​ദി​ക്കു ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ എ​ന്തെ​ങ്കി​ലും വേ​ണ്ട തു​ണ്ടെന്നും ​അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

പൂ​ർ​വി​ക​ർ ചെ​യ്ത തെ​റ്റു​ക​ൾ ഓ​രോ​ന്നാ​യി ന​മ്മ​ൾ തി​രു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മോ​ദി ന​രേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല, എ​ന്നാ​ക്കി മാ​റ്റ​ണ​മെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യം. ഇ​തേ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ജ​മ്മു കാ​ഷ്മീ​രി​ലു​ണ്ടാ​യ തെ​റ്റി​നു കാ​ര​ണ​ക്കാ​ര​ൻ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വാ​ണെ​ന്ന​തു കൊ​ണ്ടാ​ണ് ഇതെ​ന്നും ഹ​ൻ​സ് രാ​ജ് മ​റു​പ​ടി ന​ൽ​കി. ആ​ദ്യ​മാ​യാ​ണ് ജെഎ​ൻ​യു​വി​ലെ​ത്തു​ന്ന​ത്.്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ല മാ​റ്റ​ങ്ങ​ളും കൊ​ണ്ടു​വ​രു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത്തി​നു​വേ​ണ്ടി നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്നു​ണ്ട്. അ​തി​നു പ​ക​ര​മാ​യി ഈ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പേ​ര് മോ​ദി ന​രേ​ന്ദ്ര യൂ​ണി​വേ​ഴ്സി​റ്റി എ​ന്നാ​ക്കി മാ​റ്റ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.