രാജ്യത്ത് ഇപ്പോഴും ജനാധിപത്യമുണ്ടോ‍ എന്നു പ്രിയങ്ക
രാജ്യത്ത് ഇപ്പോഴും ജനാധിപത്യമുണ്ടോ‍ എന്നു പ്രിയങ്ക
Monday, August 19, 2019 12:17 AM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ൽ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നു ചോ​ദി​ച്ച പ്രി​യ​ങ്ക, രാ​ജ്യ​ത്ത് ഇ​പ്പോ​ഴും ജ​നാ​ധി​പ​ത്യം നി​ല​നി​ൽ​ക്കു​ന്നെ​ന്നാ​ണോ മോ​ദി- ഷാ ​ഭ​ര​ണ​കൂ​ടം ക​രു​തു​ന്ന​തെ​ന്നും ചോ​ദി​ച്ചു. ട്വി​റ്റ​റി​ലി​ട്ട കു​റി​പ്പി​ലാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്.

മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ന്ന​ത് കു​റ്റ​കൃ​ത്യ​മാ​ണോ? കാ​ഷ്മീ​രി​ലെ മു​ൻ മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ർ അ​റ​സ്റ്റി​ലാ​യി​ട്ട് 15 ദി​വ​സം ക​ഴി​യു​ന്നു. എ​ല്ലാ നേ​താ​ക്ക​ളെ​യും പോ​ലെ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ ബ​ഹു​മാ​നി​ക്കു​ന്ന വ്യ​ക്തി​ക​ളാ​ണ് അ​വ​രെ​ല്ലാം. നേ​താ​ക്ക​ളെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് കാ​ണാ​ൻ പോ​ലും അ​നു​വാ​ദം ന​ൽ​കു​ന്നി​ല്ലെ​ന്നും പ്രി​യ​ങ്ക കു​റ്റ​പ്പെ​ടു​ത്തി. കാ​ഷ്മീ​രി​ലെ നി​യ​മ​വി​രു​ദ്ധ അ​റ​സ്റ്റു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന ഹാ​ഷ്‌​ടാ​ഗോ​ടെ​യാ​ണ് പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്ത​ത്.


ജ​മ്മു കാ​ഷ്മീ​ർ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഗു​ലാം അ​ഹ​മ്മ​ദ് മി​ർ, പാ​ർ​ട്ടി വ​ക്താ​വ് ര​വീ​ന്ദ​ർ ശ​ർ​മ എ​ന്നി​വ​ർ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വെ​ള്ളി​യാ​ഴ്ച പോ​ലീ​സ് അ​റ​സ്റ്റ് ന​ട​ത്തി​യ​ത്. കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക അ​ധി​കാ​രം എ​ടു​ത്തു​ക​ള​ഞ്ഞ​തി​നെ​തി​രേ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ് ന​ട​ന്ന​ത്.

ഇ​തി​നെ​തി​രേ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി, ഗു​ലാം​ന​ബി ആ​സാ​ദ്, പി. ​ചി​ദം​ബ​രം തു​ട​ങ്ങി​യ നേ​താ​ക്ക​ൾ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.