ചന്ദ്രയാൻ 2 ഇന്നു ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ
ചന്ദ്രയാൻ 2 ഇന്നു ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ
Tuesday, August 20, 2019 12:38 AM IST
ബം​​​ഗ​​​ളൂ​​​രു: ഇ​​​ന്ത്യ​​​യു​​​ടെ ര​​​ണ്ടാം ചാ​​​ന്ദ്ര ദൗ​​​ത്യ​​​മാ​​​യ ച​​​ന്ദ്ര​​​യാ​​​ന്‍ ര​​​ണ്ട് ഇ​​​ന്ന് ച​​​ന്ദ്ര​​​ന്‍റെ ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കും. രാ​​​വി​​​ലെ 9:30 യോ​​​ടെ​​​യാ​​​യി​​​രി​​​ക്കും ച​​​ന്ദ്ര​​​യാ​​​ന്‍ ര​​​ണ്ട് ച​​​ന്ദ്ര​​​ന്‍റെ ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കു​​​ക.

വി​​​ക്ഷേ​​​പ​​​ണ​​​ത്തി​​​ന് 29 ദി​​​വ​​​സ​​​ങ്ങ​​​ള്‍ക്കു ശേ​​​ഷ​​​മാ​​​ണ് ച​​​ന്ദ്ര​​​യാ​​​ൻ ര​​​ണ്ട് ച​​​ന്ദ്ര​​​ന്‍റെ ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ക. ച​​​ന്ദ്ര​​​നി​​​ല്‍ നി​​​ന്ന് 118 കി​​​ലോ​​​മീ​​​റ്റ​​​ര്‍ അ​​​ടു​​​ത്ത ദൂ​​​ര​​​വും 18,078 കി​​​ലോ​​​മീ​​​റ്റ​​​ര്‍ എ​​​റ്റ​​​വും കൂ​​​ടി​​​യ ദൂ​​​ര​​​വു​​​മാ​​​യ ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും ച​​​ന്ദ്ര​​​യാ​​​ന്‍ പ്ര​​​വേ​​​ശി​​​ക്കു​​​ക. ഇ​​​തി​​​ന് ശേ​​​ഷം 5 ത​​​വ​​​ണ​​​ക​​​ളി​​​ലാ​​​യി ഭ്ര​​​മ​​​ണ​​​പ​​​ഥം കു​​​റ​​​ച്ച് ച​​​ന്ദ്ര​​​നു​​​മാ​​​യു​​​ള്ള അ​​​ക​​​ലം കു​​​റ​​​യ്ക്കും. സെ​​​പ്റ്റം​​​ബ​​​ര്‍ 1 വ​​​രെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ലി​​​ലാ​​​ണ് ഭ്ര​​​മ​​​ണ​​​പ​​​ഥം മാ​​​റ്റു​​​ക. സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നി​​​ന് ച​​​ന്ദ്ര​​​നി​​​ല്‍ നി​​​ന്ന് 100 കി​​​ലോ​​​മീ​​​റ്റ​​​ര്‍ അ​​​ക​​​ലെ​​​യു​​​ള്ള ഭ്ര​​​മ​​​ണ​​​പ​​​ഥ​​​ത്തി​​​ല്‍ ഉ​​​പ​​​ഗ്ര​​​ഹം എ​​​ത്തും.

സെ​​​പ്റ്റം​​​ബ​​​ര്‍ ര​​​ണ്ടി​​​ന് ലാ​​​ന്‍ഡ​​​റും ഓ​​​ര്‍ബി​​​റ്റ​​​റും വേ​​​ര്‍പെ​​​ടും. സെ​​​പ്റ്റം​​​ബ​​​ര്‍ ഏ​​​ഴി​​​നാ​​​യി​​​രി​​​ക്കും സോ​​​ഫ്റ്റ് ലാ​​​ന്‍ഡിം​​​ഗ് തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. സെ​​​പ്റ്റം​​​ബ​​​ര്‍ ഏ​​​ഴി​​​ന് പു​​​ല​​​ര്‍ച്ചെ 1:30നും 2.30​​​നും ഇ​​​ട​​​യി​​​ലാ​​​യി​​​രി​​​ക്കും സോ​​​ഫ്റ്റ് ലാ​​​ന്‍ഡിം​​​ഗ് ന​​​ട​​​ത്തു​​​ക​​​യെ​​​ന്നാ​​​ണ് ഐ​​​എ​​​സ്ആ​​​ർ​​​ഒ അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ജൂ​​​ലൈ 22നാ​​​യി​​​രു​​​ന്നു ചാ​​​ന്ദ്ര​​​യാ​​​ന്‍ ര​​​ണ്ട് പേ​​​ട​​​കം വി​​​ക്ഷേ​​​പി​​​ച്ച​​​ത്. സാ​​​ങ്കേ​​​തി​​​ക പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ മൂ​​​ലം നേ​​​ര​​​ത്തെ തീ​​​രു​​​മാ​​​നി​​​ച്ച​​​തി​​​ലും ഒ​​​രാ​​​ഴ്ച​​​യോ​​​ളം വി​​​ക്ഷേ​​​പ​​​ണം വൈ​​​കി​​​യി​​​രു​​​ന്നു.

‘നാ​​​ളെ രാ​​​വി​​​ലെ 8.30 നും 9.30 ​​​നും ഇ​​​ട​​​യി​​​ല്‍ അ​​​ത് സം​​​ഭ​​​വി​​​ക്കും. ഏ​​​റെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍ നി​​​റ​​​ഞ്ഞ​​​താ​​​ണ് ഈ ​​​പ്ര​​​ക്രി​​​യ-​​ഐ​​​എ​​​സ്ആ​​​ർ​​​ഒ ചെ​​​യ​​​ര്‍മാ​​​ന്‍ കെ ​​​ശി​​​വ​​​ന്‍ പ​​​റ​​​ഞ്ഞു. ഓ​​​ഗ​​​സ്റ്റ് 14 നാ​​​ണ് ച​​​ന്ദ്ര​​​നി​​​ലേ​​​ക്കു​​​ള്ള പാ​​​ത​​​യി​​​ലേ​​​ക്ക് ച​​​ന്ദ്ര​​​യാ​​​ൻ പ്ര​​​വേ​​​ശി​​​ച്ച​​​ത്. ച​​​ന്ദ്ര​​​യാ​​​ന്‍ 2 ബ​​​ഹി​​​രാ​​​കാ​​​ശ പേ​​​ട​​​ക​​​ത്തി​​​ലെ എ​​​ല്ലാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും സാ​​​ധാ​​​ര​​​ണ നി​​​ല​​​യി​​​ലാ​​​ണെ​​​ന്ന് 14ന് ​​​ഐ​​​എ​​​സ്ആ​​​ര്‍ഒ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.