വേളാങ്കണ്ണി തീര്‍ഥാടകര്‍ക്കുനേരേ അക്രമം: ആറു ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Thursday, August 22, 2019 12:32 AM IST
ചെന്നൈ: തിരുപ്പട്ടൂരിനു സമീപം വേളാങ്കണ്ണി തീര്‍ഥാടകരുടെ പദയാത്രയ്ക്കുനേരേ ഉണ്ടായ ആക്രമണത്തെത്തുടര്‍ന്ന് ആറു ഹിന്ദുമുന്നണി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
ആരോഗ്യമേരിയുടെ രൂപവുമായി ഹിന്ദുഭൂരിപക്ഷ പ്രദേശത്തു കൂടി പദയാത്ര അനുവദിക്കില്ലെന്നും മതപരിവര്‍ത്തനം നടത്താന്‍ എത്തിയ സംഘമാണെന്നും ആരോപിച്ചായിരുന്നു ആക്രമണം. രൂപത്തിൽ ചെരിപ്പ് മാലയണിയിക്കുകയും ചെയ്തു.
വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ചു കര്‍ണാടക കോലാറില്‍നിന്നു ദേവസഹായം ജോസഫിന്റെ നേതൃത്വത്തില്‍ നാല്പതോളം തീര്‍ഥാടകര്‍ നടത്തിയ ആരോഗ്യമാത രൂപവും വഹിച്ചുള്ള പദയാത്രയാണ് നത്തറാംപള്ളി പാച്ചൂര്‍ ടോള്‍ഗേറ്റിനു സമീപം ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞത്.
ശിങ്കാരവേലന്‍ (48), സാമുണ്ടീശ്വരന് (41), പ്രഭു (35), ശിവകുമാര്‍ (42), മണി (26), വെങ്കടേശ്വരന് (38) എന്നിവരാണ് പിടിയിലായത്. പ്രതികളെ തിങ്കളാഴ്ച വൈകുന്നേരം ആമ്ബൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.