ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നു വീണ് മൂന്നു മരണം
Thursday, August 22, 2019 12:32 AM IST
ഡെറാഡൂൺ: പ്രളയത്തിൽ അകപ്പെട്ട ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ ഹെലികോപ്റ്റർ തകർന്നു വീണ് മൂന്നു പേർ മരിച്ചു. കേബിളുകൾക്കിടയിൽ കുടുങ്ങി ഹെറിറ്റേജ് ഏവിയേഷന്റെ ഹെലികോപ്റ്ററാണ് തകർന്നു വീണതെന്ന് അധികൃതർ അറിയിച്ചു.
പൈലറ്റും കോ-പൈലറ്റും ഒരു സാധാരണക്കാരനുമാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്ത് അന്വേഷണത്തിനായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഒരു സംഘത്തെ അയച്ചിട്ടുണ്ട്.
എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അപകടത്തെക്കുറിച്ച് അന്വേഷണം നടത്തും. കനത്തമഴയിൽ പ്രദേശത്ത് നിരവധി വീടുകൾ തകർന്നു. ഇതുവരെ 16 പേർ മരിച്ചു.
12ഓളം പേരേ കാണാതായി. മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്ത് മരിച്ചവരുടെ കുടുംബങ്ങൾക്ക് സാന്പത്തിക സഹായം പ്രഖ്യാപിച്ചു.