ചിദംബരത്തിനായി ഹാജരായ അഭിഭാഷകർക്കു വിമർശനം
Saturday, August 24, 2019 12:14 AM IST
ഭോ​​​പ്പാ​​​ൽ: ഐ​​​എ​​​ൻ​​​എ​​​ക്സ് മീ​​​ഡി​​​യ കേ​​​സി​​​ൽ പി. ​​​ചി​​​ദം​​​ബ​​​ര​​​ത്തി​​​ന് കോ​​​ട​​​തി​​​യി​​​ൽ നീ​​​തി നേ​​​ടി​​​ക്കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു​​​വെ​​​ന്ന് പാ​​​ർ​​​ട്ടി നേ​​​താ​​​വ് ല​​​ക്ഷ്മ​​​ൺ സിം​​​ഗ്. മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് ദി​​​ഗ്‌​​​വി​​​ജ​​​യ് സിം​​​ഗി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ് ല​​​ക്ഷ്മ​​​ൺ.


ചി​​​ദം​​​ബ​​​ര​​​ത്തി​​​നു​​​വേ​​​ണ്ടി വാ​​​ദി​​​ച്ച മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ ക​​​പി​​​ൽ സി​​​ബ​​​ലും മ​​​നു അ​​​ഭി​​​ഷേ​​​ക ്സിം​​​ഗ്‌​​​വി​​​യും മു​​​ൻ കൂ​​​ർ ജാ​​​മ്യം നേ​​​ടി​​​ക്കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ചി​​​ദം​​​ബ​​​രം നി​​​ര​​​പ​​​രാ​​​ധി​​​യാ​​​യി പു​​​റ​​​ത്തി​​​റ​​​ങ്ങു​​​മെ​​​ന്ന് ല​​​ക്ഷ്മ​​​ൺ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.