ചിദംബരത്തെ തിങ്കളാഴ്ച വരെ ഇഡി അറസ്റ്റ് ചെയ്യരുത്
ചിദംബരത്തെ തിങ്കളാഴ്ച വരെ ഇഡി അറസ്റ്റ് ചെയ്യരുത്
Saturday, August 24, 2019 12:14 AM IST
ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ സി​ബി​ഐ​യു​ടെ ക​സ്റ്റ​ഡി​യി​ലു​ള്ള മു​ൻ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തി​ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​റ​സ്റ്റി​ൽനി​ന്നു സു​പ്രീംകോ​ട​തി​യു​ടെ ഇ​ട​ക്കാ​ല സം​ര​ക്ഷ​ണം.

തി​ങ്ക​ളാ​ഴ്ച വ​രെ ചി​ദം​ബ​ര​ത്തെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ജ​സ്റ്റീ​സ് ആ​ർ. ഭാ​നു​മ​തി, എ.​എ​സ്. ബൊപ്പ​ണ്ണ എ​ന്നി​വ​രു​ടെ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു. ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സി​ൽ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ൽനിന്നു സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം കോ​ട​തി​യു​ടെ ന​ട​പ​ടി.

ചി​ദം​ബ​രം സി​ബി​ഐ​യു​ടെ ക​സ്റ്റ​ഡി​യി​ലാ​യ​തി​നാ​ൽ അ​ദ്ദേ​ഹം ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നു സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ വാ​ദി​ച്ചു.


എ​ന്നാ​ൽ, പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​ഹ​ർ​ജി പു​തു​ക്കി ന​ൽ​കാ​ൻ കോ​ട​തി അ​നു​വാ​ദം ന​ൽ​കു​ക​യാ​യി​രു​ന്നു. അ​തു​വ​രെ ചി​ദം​ബ​ര​ത്തി​നെ​തി​രേ ന​ട​പ​ടി​ക​ളൊ​ന്നും പാ​ടി​ല്ലെ​ന്നാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നോ​ടു കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ളെ ചി​ദം​ബ​ര​ത്തി​നുവേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

കു​റ്റ​പ​ത്രംപോ​ലും ത​യാ​റാ​യി​ട്ടി​ല്ലാ​ത്ത കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ന​ൽ​കി​യ എ​തി​ർ​വാ​ദ​ങ്ങ​ളാ​ണ് ഹൈ​ക്കോ​ട​തി ജ​ഡ്ജി ഉ​ത്ത​വി​ൽ എ​ഴു​തി​ച്ചേ​ർ​ത്തി​രി​ക്കു​ന്ന​തെ​ന്നു ക​പി​ൽ സി​ബ​ൽ വാ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.