വിമാനത്തിൽ രാഹുലിനു മുമ്പിൽ പൊട്ടിക്കരഞ്ഞ് കാഷ്മീരി വനിത
വിമാനത്തിൽ രാഹുലിനു മുമ്പിൽ പൊട്ടിക്കരഞ്ഞ് കാഷ്മീരി വനിത
Monday, August 26, 2019 12:19 AM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ലേ​ക്കു ന​ട​ത്തി​യ യാ​ത്ര​യ്ക്കി​ടെ കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കു മു​ന്പി​ൽ ത​ങ്ങ​ളു​ടെ അ​വ​സ്ഥ വി​വ​രി​ച്ച് പൊ​ട്ടി​ക്ക​ര​ഞ്ഞ് കാ​ഷ്മീ​രി വനിത. ​ത​ങ്ങ​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വീ​ടു​ക​ളി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങ​ാൻ ക​ഴി​യു​ന്നി​ല്ലെ​ന്നും ഹൃ​ദ്രോ​ഗി​യാ​യ സ​ഹോ​ദ​ര​നു ഡോ​ക്ട​റെ കാ​ണാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും സ്ത്രീ ​ക​ര​ഞ്ഞു​കൊ​ണ്ടു പ​റ​ഞ്ഞു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​ൻ ഇ​തു വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി. വീ​ഡി​യോ ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഷ്മീ​രി​ലേ​ക്കു സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ളെ ശ്രീ​ന​ഗ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​യു​ക​യും ഡ​ൽ​ഹി​യി​ലേ​ക്കു തി​രി​ച്ച​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. ശ്രീ​ന​ഗ​റി​ൽ നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്കു മ​ട​ങ്ങ​വേ​യാ​ണ് വി​മാ​ന​ത്തി​ൽ വ​ച്ച് കാ​ഷ്മീ​രി സ്ത്രീ ​രാ​ഹു​ലി​ന​ടു​ത്തെ​ത്തി ക​ര​ഞ്ഞു​കൊ​ണ്ട് അ​വി​ട​ത്തെ അ​വ​സ്ഥ വി​വ​രി​ച്ച​ത്.

വി​മാ​ന​ത്തി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​യി​ൽ നി​ന്നു സ്ത്രീ ​പ​റ​ഞ്ഞ​തെ​ല്ലാം ക്ഷ​മ​യോ​ടെ കേ​ട്ട രാ​ഹു​ൽ, അ​വ​രെ സ​മാ​ശ്വ​സി​പ്പി​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന കാ​ഷ്മീ​രി​ക​ൾ പ​റ​ഞ്ഞ അ​നു​ഭ​വ​ങ്ങ​ൾ ക​ല്ലി​നെ​പ്പോ​ലും ക​ര​യി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് രാ​ഹു​ലി​നൊ​പ്പം കാ​ഷ്മീ​രി​ലേ​ക്കു പോ​യ രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം​ന​ബി ആ​സാ​ദ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.


കാ​ഷ്മീ​രി​ക​ളു​ടെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ ഹ​നി​ക്കു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ ദേ​ശ​വി​രു​ദ്ധ​ത​യി​ല്ലെ​ന്നു കോ​ണ്‍ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി അ​ഭി​പ്രാ​യ​പ്പെ​ട്ടു. കാ​ഷ്മീ​രി സ്ത്രീ ​ക​ര​ഞ്ഞു​കൊ​ണ്ടു ത​ങ്ങ​ളു​ടെ അ​വ​സ്ഥ വി​വ​രി​ക്കു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ചു​കൊ​ണ്ടു ട്വി​റ്റ​റി​ലാ​ണ് പ്രി​യ​ങ്ക ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ദേ​ശീ​യ​ത​യു​ടെ പേ​രി​ൽ അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ടു​ക​യും നി​ശ​ബ്ദ​മാ​ക്ക​പ്പെ​ടു​ക​യും ചെ​യ്ത ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​തെ​ന്നും എ​ത്ര​കാ​ലം ഇ​ത് തു​ട​രു​മെ​ന്നും അ​വ​ർ ചോ​ദി​ച്ചു. ഇ​തി​നെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്തേ​ണ്ടത് ​ന​മ്മ​ൾ ഓ​രോ​രു​ത്ത​രു​ടെ​യും ചു​മ​ത​ല​യാ​ണെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.