ഗുജറാത്തിൽ സാമുദായിക സംഘർഷം; രണ്ടു പേർ കൊല്ലപ്പെട്ടു
Monday, August 26, 2019 12:56 AM IST
ആനന്ദ്: ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ പണത്തെച്ചൊല്ലി പട്ടേൽ, മുസ്ലിം വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. നാലു പേർക്കു പരിക്കേറ്റു.
ഖാംഭട്ട് താലൂക്കിലെ ഉൻഡേൽ ഗ്രാമത്തിലായിരുന്നു സംഘർഷം. ഇരുവിഭാഗങ്ങൾ മാരകായുധങ്ങൾ ഉപയോഗിച്ച് ഏറ്റുമുട്ടുകയായിരുന്നുവെന്നു ഡിഎസ്പി റീമ മുൻഷി പറഞ്ഞു.