ഹിമാചലിൽ നാലു തവണ ഭൂചലനം
Tuesday, September 10, 2019 12:29 AM IST
സിംല: ഹിമാചൽപ്രദേശിലെ ചംബ ജില്ലയിൽ പത്തു മണിക്കൂറിനിടെ നാലു തവണ ഭൂചലനം അനുഭവപ്പെട്ടത് പരിഭ്രാന്തി പരത്തി. ആളപയാമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് 12.10നു 12.40നും 12.50നും രാത്രി 9.27നും ആണു ഭൂചലനമുണ്ടായത്.
ആദ്യമുണ്ടായത് റിക്ടർ സ്കെയിലിൽ 5.0 രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു. രണ്ടാമത്തെത്തേത് 3.2ഉം മൂന്നാമത്തേത്ത് 2.7ഉം നാലാമത്തേത് 3.2ഉം രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു. ഞായറാഴ്ച ചംബ ജില്ലയിലും കാഷ്മീർ അതിർത്തിയിലുമായി രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടിരുന്നു.