നുഴഞ്ഞുകയറ്റശ്രമം വിഫലമാക്കുന്ന വീഡിയോ കരസേന പുറത്തുവിട്ടു
Tuesday, September 10, 2019 12:29 AM IST
ന്യൂ​​ഡ​​ൽ​​ഹി: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ പാ​​ക്കി​​സ്ഥാ​​ൻ ബോ​​ർ​​ഡ​​ർ ആ​​ക്‌​​ഷ​​ൻ(​​ബാ​​റ്റ്) ടീ​​മി​​ന്‍റെ നു​​ഴ​​ഞ്ഞു​​ക​​യ​​റ്റ​​ശ്ര​​മം പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തു​​ന്ന വീ​​ഡി​​യോ പു​​റ​​ത്തു​​വി​​ട്ട് ഇ​​ന്ത്യ​​ൻ സൈ​​ന്യം.‌ കു​​പ്‌​​വാ​​ര​​യി​​ലെ കേ​​ര​​ൻ സെ​​ക്ട​​റി​​ൽ നു​​ഴ​​ഞ്ഞു​​ക​​യ​​റാ​​ൻ ശ്ര​​മി​​ച്ച​​വ​​രെ വ​​ധി​​ച്ച​​തി​​ന്‍റെ വീ​​ഡി​​യോ​​ക​​ളാ​​ണു ക​​ര​​സേ​​ന പു​​റ​​ത്തു​​വി​​ട്ട​​ത്. പാ​​ക്കി​​സ്ഥാ​​ൻ സൈ​​ന്യ​​വും ഭീ​​ക​​ര​​രും ഉ​​ൾ​​പ്പെ​​ട്ട സം​​ഘ​​മാ​​ണു ബോ​​ർ​​ഡ​​ർ ആ​​ക്‌​​ഷ​​ൻ ടീം. ​​


കൊ​​ല്ല​​പ്പെ​​ട്ട നാ​​ലു​​പേ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ വീ​​ഡി​​യോ​​യി​​ൽ കാ​​ണാം. പാ​​ക് സൈ​​ന്യ​​ത്തി​​ന്‍റെ സ്പെ​​ഷ​​ൽ സ​​ർ​​വീ​​സ് ഗ്രൂ​​പ്പ്(​​എ​​സ്എ​​സ്ജി) ക​​മാ​​ൻ​​ഡോ​​ക​​ളു​​ടേ​​തോ ഭീ​​ക​​ര​​രു​​ടേ​​തോ ആ​​കാം മൃ​​ത​​ദേ​​ഹ​​ങ്ങ​​ളെ​​ന്നാ​​ണു ക​​രു​​തു​​ന്ന​​ത്. ജൂ​​ലൈ 31നു ​​രാ​​ത്രി​​യാ​​യി​​രു​​ന്നു നു​​ഴ​​ഞ്ഞു​​ക​​യ​​റ്റ​​ശ്ര​​മ​​മു​​ണ്ടാ​​യ​​ത്. ഏ​​ഴു നു​​ഴ​​ഞ്ഞു​​ക​​യ​​റ്റ​​ക്കാ​​ർ കൊ​​ല്ല​​പ്പെ​​ട്ടു​​വെ​​ന്നു മു​​ന്പ് ക​​ര​​സേ​​ന അ​​റി​​യി​​ച്ചി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.