ജെഎംബി ഭീകരനെ ചെന്നൈയിൽ പിടികൂടി
Tuesday, September 10, 2019 11:33 PM IST
ചെന്നൈ: ചെന്നൈയിൽ ജമാത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശ്(ജെഎംബി) ഭീകരൻ ആസാദുള്ള ഷേക്കി(35)നെ അറസ്റ്റ് ചെയ്തു. സ്പെഷൽ ടാസ്ക് ഫോഴ്സും കോൽക്കത്ത പോലീസും ലോക്കൽ പോലീസും ചേർന്നാണ് ഇയാളെ ചെന്നൈ നഗരത്തിലെ നീലൻകരൈ മേഖലയിൽനിന്ന് അറസ്റ്റ് ചെയ്തത്. ഏതാനും രേഖകളും ഒരു മൊബൈൽ ഫോണും അസാദുള്ളയിൽനിന്നു പിടിച്ചെടുത്തു.