കൈക്കൂലിക്കേസ്: ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കൈക്കൂലിക്കേസ്: ആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥൻ  അറസ്റ്റിൽ
Friday, September 13, 2019 12:47 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​നെ കൈ​ക്കൂ​ലി​ക്കേ​സി​ൽ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു. സി​ബി​ഐ അ​ന്വേ​ഷി​ക്കു​ന്ന കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തെ സ്വാ​ധീ​നി​ക്കാ​ൻ 16 ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് സെ​ക്ഷ​ൻ ഓ​ഫീ​സ​റാ​യ ധീ​ര​ജ് കു​മാ​ർ സിം​ഗി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​ണ്ടു കോ​ടി രൂ​പ​യാ​ണ് കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ പ​റ​ഞ്ഞു​വ​ച്ചി​രു​ന്ന​തെ​ന്നും ആ​ദ്യ​ഗ​ഡു​വാ​ണ് 16 ല​ക്ഷ​മെ​ന്നും പ​റ​ഞ്ഞ സി​ബി​ഐ സം​ഘം, അ​റ​സ്റ്റി​നൊ​പ്പം കൈ​ക്കൂ​ലി തു​ക പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ടെ ന്നും ​അ​റി​യി​ച്ചു.


എ​ന്നാ​ൽ, കേ​സ് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്താ​ൻ സി​ബി​ഐ ത​യാ​റാ​യി​ട്ടി​ല്ല. കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​കേ​സു​മാ​യി ബ​ന്ധ​മു​ണ്ടെ ന്നും ​ഉ​ട​ൻ അ​റ​സ്റ്റി​ലാ​വു​മെ​ന്നും സി​ബി​ഐ സം​ഘം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.