തെറ്റിദ്ധാരണ നീക്കാൻ ആർഎസ്എസ് തലവൻ രാജ്യാന്തര മാധ്യമങ്ങളെ കാണുന്നു
Sunday, September 15, 2019 12:43 AM IST
ന്യൂഡൽഹി: സംഘടനയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുകയെന്ന ലക്ഷ്യത്തോടെ ആർഎസ്എസ് തലവൻ മോഹൻ ഭഗവത് രാജ്യാന്തരമാധ്യമങ്ങളെ അഭിമുഖീകരിക്കാനൊരുങ്ങുന്നു.
ഈ മാസം അവസാനം നിശ്ചയിച്ചിരിക്കുന്ന വാർത്താസമ്മേളനത്തിൽ പാക്കിസ്ഥാൻ ഒഴികെ എഴുപതോളം രാജ്യങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരെ കൊണ്ടുവരാനാണ് ആർഎസ്എസ് ശ്രമം.
സംഘപരിവാര്‍ രാഷ്ട്രീയത്തെക്കുറിച്ചും ആശയങ്ങളെക്കുറിച്ചുമുള്ള തെറ്റിദ്ധാരണകൾ നീക്കുകയെന്നതാണ് മുഖ്യലക്ഷ്യമെന്ന് വാർത്താസമ്മേളനത്തിന്റെ ചുമതലയുള്ള ഒരു മുതിർന്ന നേതാവ് വ്യക്തമാക്കി.