ഹരിയാനയിൽ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്നു മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ
Monday, September 16, 2019 12:22 AM IST
ചണ്ഡിഗഡ്: ആസാമിലേതുപോലെ ഹരിയാനയിലും ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്നു മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ. ജസ്റ്റീസ് എച്ച്.എസ്. ഭല്ല, മുൻ നാവികസേനാ മേധാവി അഡ്മിറൽ സുനിൽ ലംബ എന്നിവരുമായി നടത്തിയ ചർച്ചയ്ക്കുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ഖട്ടാർ.
ബിജെപിയുടെ മഹാ സന്പർക്ക് അഭിയാന്റെ ഭാഗമായിട്ടായിരുന്നു ജസ്റ്റീസ് ഭല്ലയെയും അഡ്മിറൽ സുനിൽ ലംബയെയും ഖട്ടാർ സന്ദർശിച്ചത്. രാജ്യം മുഴുവൻ ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കണമെന്ന ആവശ്യത്തെ പിന്തുണച്ചയാളാണ് ഖട്ടാർ. അടുത്ത മാസം ഹരിയാനയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണ് ഖട്ടാറിന്റെ നീക്കം.