‌ശാരദ തട്ടിപ്പ്: രാജീവ് കുമാർ സിബിഐക്കു മുന്നിലെത്തിയില്ല
‌ശാരദ തട്ടിപ്പ്:  രാജീവ് കുമാർ സിബിഐക്കു മുന്നിലെത്തിയില്ല
Tuesday, September 17, 2019 12:31 AM IST
കോ​​​ൽ​​​ക്ക​​​ത്ത: ശാ​​​ര​​​ദ ചി​​​ട്ടി​​​ത​​​ട്ടി​​​പ്പു കേ​​​സി​​​ൽ മു​​​ൻ കോ​​​ൽ​​​ക്ക​​​ത്ത പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ രാ​​​ജീ​​​വ് കു​​​മാ​​​ർ ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​നു വി​​​ധേ​​​യ​​​നാ​​​കാ​​​ൻ സി​​​ബി​​​ഐ​​​ക്കു മു​​​ന്പാ​​​കെ വീ​​​ണ്ടും ഹാ​​​ജ​​​രാ​​​യി​​​ല്ല. ശ​​​നി​​​യാ​​​ഴ്ച ഹാ​​​ജ​​​രാ​​​കാ​​​തി​​​രു​​​ന്ന ഇ​​​ദ്ദേ​​​ഹ​​​ത്തോ​​​ട് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടി​​​ന​​​കം എ​​​ത്താ​​​ൻ സി​​​ബി​​​ഐ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​താ​​​ണ്.

ഇ​​​പ്പോ​​​ൾ സി​​​ഐ​​​ഡി വ​​​കു​​​പ്പി​​​ന്‍റെ എ​​​ഡി​​​ജി​​​പി​​​യാ​​​യ കു​​​മാ​​​ർ ഒ​​​രു മാ​​​സം അ​​​വ​​​ധി​​​യെ​​​ടു​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഇ​​​പ്പോ​​​ഴ​​​ത്തെ താ​​​മ​​​സ​​​സ്ഥ​​​ലം വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സി​​​ബി​​​ഐ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കും ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി​​​ക്കും ഇ​​​ന്ന​​​ലെ ക​​​ത്തു ന​​​ല്കി. കു​​​മാ​​​റി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യ​​​രു​​​തെ​​​ന്ന നി​​​ർ​​​ദേ​​​ശം പി​​​ൻ​​​വ​​​ലി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി വെ​​​ള്ളി​​​യാ​​​ഴ്ച പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​ന്‍റെ പ​​​ക​​​ർ​​​പ്പും സി​​​ബി​​​ഐ കൈ​​​മാ​​​റി. ചി​ട്ടി​ത​ട്ടി​പ്പു കേ​സു​ക​ൾ 2014 ലാ​ണ് സി​ബി​ഐക്കു കൈ​മാ​റി​യ​ത്. അ​തി​നു​മു​ന്പ് അ​ന്വേ​ഷി​ച്ചി​രു​ന്ന​ത് രാ​ജീ​വ്കു​മാ​ർ ഉ​ൾ​പ്പെ​ട്ട പ്ര​ത്യേ​ക സം​ഘ​മാ​യി​രു​ന്നു. ശാ​ര​ദ ത​ട്ടി​പ്പു കേ​സി​ലെ തെ​ളി​വു ന​ശി​പ്പി​ക്കാ​ൻ രാ​ജീ​വ്കു​മാ​ർ ശ്ര​മി​ച്ചു​വെ​ന്നു സി​ബി​ഐ ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.