ഹൈദരാബാദ്-കർണാടക ഇനി കല്യാണ കർണാടക
Tuesday, September 17, 2019 11:30 PM IST
ബംഗളൂരു: ഹൈദരാബാദ്-കർണാടകയുടെ പേര് കല്യാണ കർണാടക എന്നാക്കി. കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയാണു പ്രഖ്യാപനം നടത്തിയത്. മേഖലയുടെ വികസനത്തിനായ പ്രത്യേക സെക്രട്ടേറിയറ്റ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൈദാരാബാദ് കർണാടക നിസാമിന്റെ ഭരണത്തിൽ കീഴിലായിരുന്നു. മേഖലയെ ഇന്ത്യൻ യൂണിയൻ ലയിപ്പിക്കാൻ അവസാന നിസാം മിർ ഉസ്മാൻ അലി ഖാൻ ബഹാദൂർ വിസമ്മതിച്ചു. ഇന്ത്യയുടെ ആദ്യ ആഭ്യന്തരമന്ത്രി സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ നേതൃത്വത്തിൽ നടന്ന പോലീസ് നടപടിയിലൂടെയായിരുന്നു നിസാം വഴങ്ങിയത്.