ജെഎൻയു: ഇടതു സഖ്യത്തിനു വിജയം
Tuesday, September 17, 2019 11:30 PM IST
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടുതു വിദ്യാർഥി സഖ്യത്തിനു വിജയം. ഐസ, എസ്എഫ്ഐ, എഐഎസ്എഫ്, ഡിഎസ്എഫ് എന്നീ സംഘടനകളാണു സഖ്യത്തിൽ മത്സരിച്ചത്. എസ്എഫ്ഐയിലെ ഐഷെ ഘോഷ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഡിഎസ്എഫിലെ സാകേത് മൂൺ വൈസ് പ്രസിഡന്റായും ഐസിയിലെ സതീഷ് ചന്ദ്ര യാദവ് ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. എഐഎസ്എഫിലെ മുഹമ്മദ് ഡാനിഷ് ആണു ജോയിന്റ് സെക്രട്ടറി.