അതിർത്തി ഔട്ട്പോസ്റ്റുകൾക്കു നേർക്ക് പാക് ആക്രമണം
Wednesday, September 18, 2019 11:43 PM IST
ജമ്മു: കാഷ്മീരിൽ അതിർത്തി ഔട്ട്പോസ്റ്റുകൾക്കു നേർക്ക് പാക് റേഞ്ചേഴ്സ് ആക്രമണം നടത്തി. ഹിരാനഗർ, സാംബ സെക്ടറുകളിൽ ഇന്നലെ രാവിലെ ഒന്പതിനും പതിനൊന്നിനും ഇടയിലായിരുന്നു ആക്രമണം. ബിഎസ്എഫ് ജവാന്മാർ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്കി. തുടർച്ചയായ രണ്ടാം ദിവസമാണ് അതിർത്തിയിൽ പാക് റേഞ്ചേഴ്സ് ആക്രമണം നടത്തുന്നത്.