മഹാരാഷ്ട്രയിൽ എൻസിപിയുടെ ആദ്യ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി
Thursday, September 19, 2019 12:16 AM IST
ബീഡ്: മഹാരാഷ്ട്രയിൽ എൻസിപിയുടെ ആദ്യ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. മുതിർന്ന നേതാവ് ധനഞ്ജയ മുണ്ടെ ഉൾപ്പെടെയുള്ള അഞ്ച് സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചത്. ബീഡ് ജില്ലയിലെ പാർളി മണ്ഡലത്തിലാണ് ധനഞ്ജയ മത്സരിക്കുക.
സംസ്ഥാന മന്ത്രിയും ധനഞ്ജയയുടെ അടുത്ത ബന്ധുവുമായ പങ്കജ മുണ്ടെയുടെ മണ്ഡലമാണിത്. 2014ൽ 25,895 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പങ്കജ മുണ്ടെ ധനഞ്ജയയെ പരാജയപ്പെടുത്തിയത്. കോൺഗ്രസിന്റെ 50 സ്ഥാനാർഥികളുടെ ആദ്യ പട്ടിക രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നു പിസിസി അധ്യക്ഷൻ ബാലാസാഹെബ് തോറാട്ട് പറഞ്ഞു. ആകെയുള്ള 288 സീറ്റുകളിൽ 125 സീറ്റുകളിൽ വീതമാണു കോൺഗ്രസും എൻസിപിയും മത്സരിക്കുക.