ഒരൊറ്റ ഭാഷ അപ്രായോഗികം: രജനി
Thursday, September 19, 2019 12:36 AM IST
ചെന്നൈ: ഒരൊറ്റ ഭാഷ എന്ന ആശയത്തിനു ദൗർഭാഗ്യവശാൽ ഇന്ത്യയിൽ പ്രായോഗികതയില്ലെന്നു സൂപ്പർതാരം രജനീകാന്ത്. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും തെക്കൻ സംസ്ഥാനങ്ങൾ മാത്രമല്ല വടക്കൻ സംസ്ഥാനങ്ങളും എതിർക്കുമെന്നും രജനി പറഞ്ഞു.
ഹിന്ദി ഏകഭാഷയാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശത്തോടു പ്രതികരിക്കുകയായിരുന്നു സൂപ്പർതാരം.