കുട്ടികളെ തടയൽ: റിപ്പോർട്ട് നൽകണമെന്നു സുപ്രീംകോടതി
കുട്ടികളെ തടയൽ: റിപ്പോർട്ട് നൽകണമെന്നു സുപ്രീംകോടതി
Saturday, September 21, 2019 12:08 AM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​വു​ന്നി​ല്ലെ​ന്നു​ള്ള ആ​രോ​പ​ണം ത​ള്ളി​യാ​ണ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്ന് സു​പ്രീം കോ​ട​തി. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ വി​രു​ദ്ധ​മാ​യ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. കാ​ഷ്മീ​രി​ലെ പ്ര​ത്യേ​ക അ​ധി​കാ​രം റ​ദ്ദാ​ക്കി​യ​ശേ​ഷം കു​ട്ടി​ക​ളെ ത​ട​യു​ന്ന​താ​യു​ള്ള ആ​രോ​പ​ണ​ത്തി​ൽ ജ​മ്മു കാ​ഷ്മീ​ർ ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ക​മ്മി​റ്റി​യോ​ടു റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ജ​മ്മു കാ​ഷ്മീ​രി​ലെ പ്ര​ത്യേ​ക അ​ധി​കാ​രം റ​ദ്ദാ​ക്കി​യ​ശേ​ഷം നീ​തി തേ​ടി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​വു​ന്നി​ല്ലെ​ന്നു ബാ​ലാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് അ​തീ​വ ഗൗ​ര​വ​മേ​റി​യ വി​ഷ​യ​മാ​ണെ​ന്നു നേ​ര​ത്തെ കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നോ​ടു റി​പ്പോ​ർ​ട്ട് തേ​ടി​യ​ത്. വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മാ​യി ടെ​ലി​ഫോ​ണി​ൽ സം​സാ​രി​ക്കു​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ നേ​രി​ട്ട് ശ്രീ​ന​ഗ​ർ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.


ഇ​ക്കാ​ര്യ​ത്തി​ൽ നി​ങ്ങ​ളു​ടെ ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന​തൊ​ന്നും ഹൈ​ക്കോ​ട​തി റി​പ്പോ​ർ​ട്ടി​ലി​ല്ലെ​ന്നാ​ണ് ഇ​ന്ന​ലെ മൂ​ന്നം​ഗ ബെ​ഞ്ച് ഹ​ർ​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​നെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, കു​ട്ടി​ക​ളെ ത​ട​യു​ന്ന കാ​ര്യ​ത്തി​ൽ ഹൈ​ക്കോ​ട​തി റി​പ്പോ​ർ​ട്ടി​നു വി​രു​ദ്ധ​മാ​യ റി​പ്പോ​ർ​ട്ടു​ണ്ടെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ക​മ്മി​റ്റി​യോ​ടു റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.