“സൈന്യത്തിന്റെ പേരുപറഞ്ഞ് വോട്ടു പിടിച്ചിട്ടില്ല”
Thursday, October 10, 2019 12:19 AM IST
അകോല: സൈന്യത്തിന്റെ പേരുപറഞ്ഞ് മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധി വോട്ടുപിടിച്ചിട്ടില്ലെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതാണു ചെയ്യുന്നതെന്നും എൻസിപി അധ്യക്ഷൻ ശരത് പവാർ. കിഴക്കൻ മഹാരാഷ്ട്രയിലെ ബാലാപുരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയിരുന്നു അദ്ദേഹം. സംസ്ഥാനത്തെയും കേന്ദ്രത്തിലെ ബിജെപി സർക്കാരുകൾ കർഷകരുടെയും അവസ്ഥ കാണുന്നില്ലെന്നും തെരഞ്ഞെടുപ്പിൽ ഇതിനു മുറുപടി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധസമയത്ത് സൈന്യത്തിനു രാജ്യത്തിന്റെ മുഴുവൻ പിന്തുണയുണ്ടെന്ന് ഇന്ദിരയ്ക്ക് അറിയാമായിരുന്നു. അവർ ഒരിക്കലും സൈന്യത്തെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയിട്ടില്ല; പവാർ കൂട്ടിച്ചേർത്തു.