യുപിയിൽ മാധ്യമപ്രവർത്തകനെ കഴുത്തറത്തു കൊന്നു
Friday, October 11, 2019 12:48 AM IST
ഗോ​​ര​​ഖ്പു​​ർ: യു​​പി​​യി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​നെ ര​​ണ്ടു പേ​​ർ ചേ​​ർ​​ന്ന് ക​​ഴു​​ത്ത​​റ​​ത്ത് കൊ​​ല​​പ്പെ​​ടു​​ത്തി. പ്രാ​​ദേ​​ശി​​ക ഹി​​ന്ദി ദി​​ന​​പ​​ത്ര​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന രാ​​ധേ​​ശ്യാം ശ​​ർ​​മ(55)​​യാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. കു​​ശി​​ന​​ഗ​​ർ ജി​​ല്ല​​യി​​ലെ ദു​​ബൗ​​ലി ഗ്രാ​​മ​​ത്തി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. സ്വ​​കാ​​ര്യ സ്കൂ​​ൾ അ​​ധ്യാ​​പ​​ക​​നാ​​യും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ശ​​ർ​​മ മോ​​ട്ടോ​​ർ​​സൈ​​ക്കി​​ളി​​ൽ പോ​​ക​​വേ അ​​ക്ര​​മി​​ക​​ൾ ത​​ട​​ഞ്ഞു​​നി​​ർ​​ത്തി ക​​ഴു​​ത്ത​​റ​​ത്ത് കൊ​​ല​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു. പ്ര​​തി​​യാ​​യ രാം​​ഗോ​​പാ​​ൽ സിം​​ഗി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. മ​​റ്റൊ​​രു പ്ര​​തി​​യാ​​യ തേ​​ജ് പ്ര​​താ​​പ് സിം​​ഗി​​നാ​​യി അ​​ന്വേ​​ഷ​​ണം ഊ​​ർ​​ജി​​ത​​മാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.