രാഹുൽ ഗാന്ധി ഞായറാഴ്ച മഹാരാഷ്ട്രയിൽ പ്രചാരണത്തിനെത്തും
Friday, October 11, 2019 12:52 AM IST
മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഞായറാഴ്ച മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തും. ധാരാവിയിൽ ഞായറാഴ്ച വൈകുന്നേരം രാഹുൽ റാലിയെ അഭിസംബോധന ചെയ്യുമെന്നു മുംബൈ കോൺഗ്രസ് അധ്യക്ഷൻ ഏക്നാഥ് ഗേയ്ക്ക്വാദ് പറഞ്ഞു.
ഗേയ്ക്ക്വാദിന്റെ മകൾ വർഷയാണു ധാരാവിയിലെ കോൺഗ്രസ് സ്ഥാനാർഥി. മുംബൈയിൽ 31 സീറ്റുകളിലാണു കോൺഗ്രസ് മത്സരിക്കുന്നത്. അഞ്ച് സീറ്റുകളിൽ സഖ്യകക്ഷിയായ എൻസിപി മത്സരിക്കുന്നു. 2014ൽ അഞ്ചു സീറ്റുകളിലാണു കോൺഗ്രസിനു വിജയിക്കാനായത്. മറാഠ്വാഡയിലെ ലാത്തൂരിലും വിദർഭയിലും രാഹുൽ റാലികളെ അഭിസംബോധന ചെയ്യും.