യുപിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 13 പേർ മരിച്ചു
Tuesday, October 15, 2019 12:22 AM IST
മൗ: യുപിയിലെ മൗവിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 13 പേർ മരിച്ചു. 15 പേർക്കു പരിക്കേറ്റു. വാലിദ്പുർ മേഖലയിൽ ഇന്നലെ രാവിലെ ഏഴിന് ഭക്ഷണം പാചകം ചെയ്യുന്നതി നിടെയായിരുന്നു സംഭവം. സ്ഫോടനത്തിൽ രണ്ടുനില ക്കെട്ടിടം തകർന്നുവീണു.
സമീപത്തുള്ള രണ്ടു കെട്ടിടങ്ങളും തകർന്നു. പത്തുവർഷം മുന്പ് മരിച്ച ഛോട്ടു വിശ്വകർമ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു സ്ഫോടനമുണ്ടായത്. ഇദ്ദേഹത്തിന്റെ ഭാര്യയും അഞ്ചു പെൺമക്കളുമായിരുന്നു താമസിച്ചിരുന്നത്. ഛോട്ടുവിന്റെ മക്കളായ മോന(20), മമത(18), സഞ്ജന(15, സമീപത്തുള്ള കനയ്യ വിശ്വകർമയുടെ കുടുംബാംഗങ്ങളായ റീന, സരിത, സോനം, സിംപി മറ്റൊരു അയൽക്കാരൻ സുരേന്ദ്ര വിശ്വകർമ, മകൾ നിധി അപകടസമയത്ത് അതുവഴി പോയ ഇംതിയാസ്(25), സീഷൻ(15), യാസിർ(13), ശിവം എന്നിവരാണു മരിച്ചത്.
എൻഡിആർഎഫ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.