നൊബേൽ ജേതാവ് അഭിജിത് ഞായറാഴ്ച ഡൽഹിയിൽ
Thursday, October 17, 2019 1:38 AM IST
ന്യൂഡൽഹി: സാന്പത്തിക ശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേൽ സമ്മാനം നേടിയ അഭിജിത് ബാനർജി അമേരിക്കയിൽ നിന്ന് ഞായറാഴ്ച ഡൽഹിയിലെത്തും. "ഗുഡ് ഇക്കണോമിക്സ് ഫോർ ഹാർഡ് ടൈംസ്, ബെറ്റർ ആൻസേഴ്സ് ടു ഒൗവർ ബിഗസ്റ്റ് പ്രോംബ്ലംസ്’ എന്ന അഭിജിത്തിന്റെ തന്നെ പുതിയ പുസ്തകത്തിന്റെ പ്രകാശനം ഞായറാഴ്ച ഡൽഹിയിൽ നടക്കും.
നൊബേൽ ലഭിച്ചശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന അഭിജിത് ഡൽഹിയിലുള്ള ദിവസങ്ങളിൽ രാഷ്ട്രനേതാക്കളടക്കം ഏതാനും പേരുമായും കൂടിക്കാഴ്ച നടത്തിയേക്കും. ചൊവ്വാഴ്ച രാത്രി കോൽക്കത്തയിലേക്കു പോകുന്ന അഭിജിത്തിന് മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ ബുധനാഴ്ച ബംഗാൾ സർക്കാർ പൗരസ്വീകരണം ഒരുക്കുന്നുണ്ട്.