ദേശീയ ആരോഗ്യ കോണ്‍ഫറൻസിനു തുടക്കമായി
Friday, October 18, 2019 12:45 AM IST
ന്യൂഡൽഹി: കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പതിനേഴാമത് ദേശീയ ആരോഗ്യ കോണ്‍ഫറൻസിന് ഡൽഹിയിൽ ഇന്നലെ തുടക്കമായി. ഇന്ത്യയൊട്ടാകെ നിന്നും മുന്നൂറിലധികം ആശുപത്രികളുടെ ഡയറക്ടർമാരും ആശുപത്രി അധികൃതരും കോണ്‍ഫറൻസിൽ പങ്കെടുക്കുന്നുണ്ട്.
1943ൽ സിസ്റ്റർ ഡോ. മേരി ന്തോവറി സ്ഥാപിച്ച കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്ക് രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ശൃംഖലയാണ്. അസോസിയേഷനിൽ ഇതിനോടകം 3500 അംഗത്വ സ്ഥാപനങ്ങളുണ്ട്.
ഇന്നലെ രാവിലെ ഡൽഹി ആർച്ച് ബിഷപ് ഡോ. അനിൽ തോമസ് കൂട്ടോയുടെ കാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് അസോസിയേഷന്റെ ആത്മീയ ഉപദേഷ്ടാവ് ബിഷപ് ഡോ. പ്രകാശ് മല്ലവാരപ്പ് പതാക ഉയർത്തി.