പുതുച്ചേരിയിൽ വോട്ടർമാർക്കു പണം വിതരണം ചെയ്ത അഞ്ചു പേർ പിടിയിൽ
Monday, October 21, 2019 12:29 AM IST
പുതുച്ചേരി: പുതുച്ചേരിയിൽ ഉപതെരഞ്ഞെടുപ്പു നടക്കുന്ന കാമരാജ്നഗർ നിയമസഭാ മണ്ഡലത്തിൽ വോട്ടർമാർക്കു പണം വിതരണം ചെയ്ത അഞ്ചു പേരെ അറസ്റ്റ് ചെയ്തു. എൻആർ കോൺഗ്രസ്, അണ്ണാ ഡിഎംകെ പ്രവർത്തകരായ ശിവമണി, ഗുണലാൻ, പാണ്ഡ്യൻ, മഹാലിംഗം, പാണ്ഡുരംഗൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 1.5 ലക്ഷം രൂപയും മദ്യവും പിടിച്ചെടുത്തു. സൗജന്യ കേബിൾ കണക്ഷൻ നല്കിയതിനു മൂന്നു പേർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.