കോളജുകളിലേക്ക് ഒറ്റ ദേശീയ പ്രവേശനപരീക്ഷ
കോളജുകളിലേക്ക്  ഒറ്റ ദേശീയ പ്രവേശനപരീക്ഷ
Thursday, October 24, 2019 12:06 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​ള​ജു​ക​ളി​ലും യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലും പ്ര​വേ​ശ​ന​ത്തി​നു പൊ​തു​ദേ​ശീ​യ പ്ര​വേ​ശ​ന പ​രീ​ക്ഷ അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം ന​ട​പ്പാ​ക്കാ​ൻ നീ​ക്കം. ത​യാ​റാ​യി​വ​രു​ന്ന പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യ(​എ​ൻ​ഇ​പി)​ത്തി​ലെ ഈ ​നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി മാ​ന​വ​ശേ​ഷി വി​ക​സ​ന​മ​ന്ത്രി ര​മേ​ശ് പൊ​ഖ്രി​യാ​ൽ പ​റ​ഞ്ഞു. ആ​ദ്യം 40 കേ​ന്ദ്ര​യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​നാ​ണ് ഇ​ത് ഉ​പ​യോ​ഗി​ക്കു​ക.

എ​ല്ലാ യൂണിവേഴ്സിറ്റികളി ലെയും കോളജുകളിലെയും ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര, പി​എ​ച്ച്ഡി കോ​ഴ്സു​ക​ൾ​ക്കും പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ലെ സ്കോ​ർ അ​നു​സ​രി​ച്ചാ​കും പ്ര​വേ​ശ​നം. ഓ​രോ വി​ഷ​യ​ത്തി​നും പ്ര​ത്യേ​ക അ​ഭി​രു​ചി പ​രീ​ക്ഷ ഉ​ണ്ടാ​കും. നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി (എ​ൻ​ടി​എ) ആ​ണു പ​രീ​ക്ഷ ന​ട​ത്തു​ക. പു​തി​യ വി​ദ്യാ​ഭ്യാ​സ​ന​യ​ത്തെ​പ്പ​റ്റി ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു.


നീ​റ്റ്, ജെ​ഇ​ഇ (മെ​യി​ൻ), യു​ജി​സി നെ​റ്റ് പ​രീ​ക്ഷ​ക​ളും ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​യും ജെ​എ​ൻ​യു​വി​ന്‍റെ​യും പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളും എ​ൻ​ടി​എ ന​ട​ത്തി​യി​ട്ടു​ണ്ട്. പ​ന്ത്ര​ണ്ടാം ക്ലാ​സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് ഒ​രു വ​ർ​ഷം പ​ല​ത​വ​ണ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​താം. ഏ​റ്റ​വും മി​ക​ച്ച സ്കോ​ർ ഉ​പ​യോ​ഗി​ച്ച് അ​ഡ്മി​ഷ​ൻ നേ​ടാം.


ഭാ​ഷാ​ശേ​ഷി, വി​ഷ​യ​നൈ​പു​ണ്യം എ​ന്നി​വ​യ്ക്കു പു​റ​മേ യു​ക്തി​ചി​ന്ത​യും പ​രീ​ക്ഷി​ക്കു​ന്ന​താ​കും പൊ​തു​പ​രീ​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.