കാഷ്മീരിൽ ഹമീദ് ലോൺ ഉൾപ്പെടെ മൂന്നു ഭീകരരെ വധിച്ചു
കാഷ്മീരിൽ ഹമീദ് ലോൺ ഉൾപ്പെടെ  മൂന്നു ഭീകരരെ വധിച്ചു
Thursday, October 24, 2019 12:06 AM IST
ശ്രീ​​​ന​​​ഗ​​​ർ: ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​ൽ​​​ക്വ​​​യ്ദ​​​യു​​​ടെ കാ​​​ഷ്മീ​​​ർ പ​​​തി​​​പ്പാ​​​യ അ​​​ൻ​​​സാ​​​ർ ഗ​​​സ്‌​​​വാ​​​ത് അ​​​ൽ ഹി​​​ന്ദി​​​ന്‍റെ (എ​​​ജി​​​എ​​​ച്ച്) നേ​​​താ​​​വ് ഹ​​​മീ​​​ദ് ലോ​​​ണു​​​ൾ​​​പ്പെ​​​ടെ മൂ​​​ന്നു​​​ഭീ​​​ക​​​ര​​​രെ ജ​​​മ്മു​​​കാ​​​ഷ്മീ​​​രി​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​ന വ​​​ധി​​​ച്ചു. ഇ​​​തോ​​​ടെ എ​​​ജി​​​എ​​​ച്ചി​​​നെ തു​​​ട​​​ച്ചു​​​നീ​​​ക്കാ​​​നാ​​​യെ​​​ന്ന് ജ​​​മ്മു​​​കാ​​​ഷ്മീ​​​ർ ഡി​​​ജി​​​പി ദി​​​ൽ​​​ബാ​​​ഗ് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു. എ​​​ജി​​​എ​​​ച്ച് സ്ഥാ​​​പ​​​ക​​​ൻ സ​​​ക്കീ​​​ർ മു​​​സ​​​യു​​​ടെ പി​​​ൻ​​​ഗാ​​​മി​​​യാ​​​ണ് ഹ​​​മീ​​​ദ് ലെ​​​ൽ​​​ഹാ​​​രി എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഹ​​​മീ​​​ദ് ലോ​​​ൺ. ക​​​ഴി​​​ഞ്ഞ മേ​​​യി​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ലാ​​​ണ് സ​​​ക്കീ​​​ർ മൂ​​​സ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.


തെ​​​ക്ക​​​ൻ​​​കാ​​​ഷ്മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ​​​യി​​​ൽ ത്രാ​​​ലി​​​ൽ വ​​​ച്ചാ​​​ണു മൂ​​​ന്നു ഭീ​​​ക​​​ര​​​രെ​​​യും സു​​​ര​​​ക്ഷാ​​​സേ​​​ന ​വ​​​ധി​​​ച്ച​​​ത്. ലോ​​​ക്ക​​​ൽ​​​പോ​​​ലീ​​​സി​​​ൽ നി​​​ന്നു​​​ല​​​ഭി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​ന ഭീ​​​ക​​​ര​​​രെ വ​​​ള​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഡി​​​ജി​​​പി പ​​​റ​​​ഞ്ഞു. ലോ​​​ണി​​​നൊ​​​പ്പം ന​​​വീ​​​ദ് അ​​​ഹ​​​മ്മ​​​ദ് താ​​​ക്, ജു​​​നൈ​​​ദ് റാ​​​ഷി​​​ദ് ഭ​​​ട്ട് എ​​​ന്നി​​​വ​​​രെ​​​യാണ് വ​​​ധി​​​ച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.