പച്ചക്കറി വില മൂന്നു രൂപ വരെ കുറയ്ക്കാൻ കേന്ദ്രനിർദേശം
പച്ചക്കറി വില മൂന്നു രൂപ വരെ കുറയ്ക്കാൻ കേന്ദ്രനിർദേശം
Thursday, October 24, 2019 12:06 AM IST
ന്യൂ​ഡ​ൽ​ഹി: ത​ക്കാ​ളി​യു​ടെ വി​ല 80 രൂ​പ​യി​ൽ ത​ന്നെ തു​ട​രു​ന്ന​തി​നി​ടെ സ​ർ​ക്കാ​ർ ഒൗ​ട്ട്‌ലെ​റ്റു​ക​ളി​ലൂ​ടെ പ​ച്ച​ക്ക​റി​ക​ൾ കി​ലോ​ഗ്രാ​മി​നു മൂ​ന്നു രൂ​പ വ​രെ കു​റ​ച്ചു വി​ൽ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം. കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു ശേ​ഷ​മാ​ണ് ഈ ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കേ​ന്ദ്രീ​യ ഭ​ണ്ഡാ​ർ, സ​ഹ​ക​ര​ണ സ്റ്റോ​റു​ക​ൾ, ഡ​ൽ​ഹി സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള മ​ദ​ർ ഡ​യ​റി, സ​ഫ​ൽ തു​ട​ങ്ങി​യ​വ​യോ​ടാ​ണ് വി​ല​കു​റ​യ്ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ഉ​ള്ളി, ത​ക്കാ​ളി വി​ല കു​റ​യാ​ത്ത​തു ക​ണ​ക്കി​ലെ​ടു​ത്താ​ണു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. നി​ല​വി​ൽ മൂ​ന്നു ത​ര​ത്തി​ലു​ള്ള ത​ക്കാ​ളി​ക​ൾ 30, 40, 55 എ​ന്നീ വി​ല​ക​ളി​ലാ​ണ് മ​ദ​ർ ഡ​യ​റി യൂ​ണി​റ്റു​ക​ളി​ൽ സ​ർ​ക്കാ​ർ വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. വി​പ​ണി​യി​ൽ 80 രൂ​പ​യി​ൽ കൂ​ടു​ത​ൽ നി​ല​നി​ൽ​ക്കു​ന്ന​തു തു​ട​രു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡ​ൽ​ഹി സ​ർ​ക്കാ​ർ ഈ ​വി​ല​ക​ളി​ൽ വി​ല്പ​ന ന​ട​ത്തു​ന്ന​ത്. എ​ന്നാ​ൽ, എ​ല്ലാ പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ൾ​ക്കും ര​ണ്ട് മു​ത​ൽ മൂ​ന്നു രൂ​പ വ​രെ വി​ല കു​റ​യ്ക്കാ​നാ​ണ് നി​ർ​ദേ​ശ​മെ​ന്ന് കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ​കാ​ര്യ സെ​ക്ര​ട്ട​റി അ​വി​നാ​ശ് കെ. ​ശ്രീ​വാ​സ്ത​വ വ്യ​ക്ത​മാ​ക്കി. പ​രി​പ്പ് വ​ർ​ഗ​ങ്ങ​ൾ 80-85 രൂ​പ വി​ല​യ്ക്ക് വി​ൽ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.


അ​തേ​സ​മ​യം, ഉ​ള്ളി​വി​ല കു​റ​യ്ക്കു​ന്ന​തി​നെ കു​റി​ച്ചു ച​ർ​ച്ച ചെ​യ്തോ​യെ​ന്നു വ്യ​ക്ത​മാ​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. കി​ലോ​ഗ്രാ​മി​നു 80 രൂ​പ​യ്ക്കു മു​ക​ളി​ലേ​ക്കു ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് ഉ​ള്ളി ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​നു കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നി​ട്ടും വി​ല കു​റ​യു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. വി​ള​വെ​ടു​പ്പ് കാ​ല​മാ​യി​ട്ടും വി​ല കു​റ​യു​ന്നി​ല്ല. ക്വി​ന്‍റ​ലി​ന് 920 രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണ് നാ​സി​ക്കി​ലെ മൊ​ത്ത​ക്ക​ച്ച​വ​ട കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഉ​ള്ളി ക​ഴി​ഞ്ഞ ദി​വ​സ​വും വി​റ്റു​പോ​യ​ത്. മ​ഹാ​രാ​ഷ്‌ട്ര, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഴ​ക്കെ​ടു​തി മൂ​ലം വി​ള​ക​ൾ ന​ശി​ച്ച​താ​ണ് വി​ല കു​തി​ക്കാ​ൻ കാ​ര​ണ​മെ​ന്നും അ​വ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.