കാഷ്മീരിനെ കേന്ദ്രസര്‍ക്കാര്‍ വലിയ തടവറയാക്കുകയാണെന്ന് ഡിഎംകെ
Monday, November 11, 2019 12:39 AM IST
ചെന്നൈ: ജമ്മു കാഷ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന നടപടികളെ കുറ്റപ്പെടുത്തി ഡിഎംകെ. കാഷ്മീരിനെ കേന്ദ്ര സര്‍ക്കാര്‍ വലിയൊരു തടവറയാക്കുകയാണെന്ന് ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്.
ജമ്മു കാഷ്മീര്‍ മുന്‍മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള ഉള്‍പ്പെടെ അറസ്റ്റിലായിട്ടുള്ളവരെയും കരുതതൽ തടങ്കലിലുള്ളവരെയും എത്രയും വേഗം മോചിപ്പിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. ജമ്മു കാഷ്മീര്‍ പ്രശ്നത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ കുറ്റപ്പെടുത്തിയ ഡിഎംകെ ,ജനങ്ങളുടെ വികാരങ്ങളെ മാനിക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചതിനുമെതിരേ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം പ്രമേയം പാസാക്കി. മുതിർന്ന നേതാക്കളായ ദുരൈമുരുഗന്, ടി.ആര്. ബാലു, ദയാനിധി മാരന്, കനിമൊഴി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.