ജാർഖണ്ഡിൽ ബിജെപിയും കോൺഗ്രസും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
Monday, November 11, 2019 12:39 AM IST
ന്യൂ​​ഡ​​ൽ​​ഹി: ജാ​​ർ​​ഖ​​ണ്ഡി​​ൽ ബി​​ജെ​​പി​​യും കോ​​ൺ​​ഗ്ര​​സും ആ​​ദ്യ ഘ​​ട്ട സ്ഥാ​​നാ​​ർ​​ഥി​​പ്പ​​ട്ടി​​ക പ്ര​​ഖ്യാ​​പി​​ച്ചു. ബി​​ജെ​​പി 52 സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​യും കോ​​ൺ​​ഗ്ര​​സ് അ​​ഞ്ചു സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​യു​​മാ​​ണു പ്ര​​ഖ്യാ​​പി​​ച്ച​​ത്.

മു​​ഖ്യ​​മ​​ന്ത്രി ര​​ഘു​​ബ​​ർ ദാ​​സ് ജാം​​ഷ​​ഡ്പു​​ർ(​​ഈ​​സ്റ്റ്) മ​​ണ്ഡ​​ല​​ത്തി​​ൽ മ​​ത്സ​​രി​​ക്കും. ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ ല​​ക്ഷ്മ​​ൺ ജി​​ലു​​വ ച​​ക്ര​​ധാ​​ർ​​പു​​ർ മ​​ണ്ഡ​​ല​​ത്തി​​ലും മ​​ത്സ​​രി​​ക്കും.

കോ​​ൺ​​ഗ്ര​​സ് സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ രാ​​മേ​​ശ്വ​​ർ ഓ​​റോ​​ൺ ലോ​​ഹ​​ദ​​ർ​​ഗ​​യി​​ൽ മ​​ത്സ​​രി​​ക്കും. ന​​വം​​ബ​​ർ 30നു ​​ന​​ട​​ക്കു​​ന്ന ആ​​ദ്യ ഘ​​ട്ട തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലേ​​ക്കു​​ള്ള സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ​​യാ​​ണു കോ​​ൺ​​ഗ്ര​​സ് പ്ര​​ഖ്യാ​​പി​​ച്ച​​ത്. 31 സീ​​റ്റു​​ക​​ളി​​ലാ​​ണു കോ​​ൺ​​ഗ്ര​​സ് മ​​ത്സ​​രി​​ക്കു​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.