മൻമോഹൻ സിംഗ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിൽ
Tuesday, November 12, 2019 12:39 AM IST
ന്യൂഡൽഹി: സാന്പത്തിക കാര്യങ്ങൾക്കുള്ള പാർലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്ക് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെ രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ എം. വെങ്കയ്യ നായിഡു നാമനിർദേശം ചെയ്തു.
കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് രാജിവച്ച സാഹചര്യത്തിലാണ് മൻമോഹന്റെ നിയമനം.
ദിഗ്വിജയ് സിംഗിനെ നഗരവികസന കാര്യങ്ങൾക്കുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയിലേക്കും നാമനിർദേശം ചെയ്തിട്ടുണ്ട്. മൻമോഹൻ സിംഗിന് വേണ്ടിയാണ് ദിഗ്വിജയ് സിംഗ് സാന്പത്തിക കാര്യ സമിതിയിൽനിന്നു രാജി വച്ചതെന്നാണ് വിവരം. മുൻപ് ഈ സമിതിയിൽ അംഗമായിരുന്നപ്പോൾ ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ വിഷയങ്ങളിൽ മൻമോഹൻ സിംഗ് ശക്തമായ നിലപാട് എടുത്തിട്ടുണ്ട്.