ബുൾബുൾ ചുഴലിക്കാറ്റിൽ 50,000 കോടി നഷ്ടം
Thursday, November 14, 2019 12:07 AM IST
ബാസാർഹത്: ബുൾബുൾ ചുഴലിക്കാറ്റിൽ 50,000 കോടി രൂപയുടെ നഷ്ടമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ചുഴലിക്കാറ്റ് ബാധിതരായ നാലംഗ കുടുംബത്തിനു 2.4 ലക്ഷം രൂപയുടെ ചെക്ക് മമത കെെമാറി.15 ഹെക്ടർ കൃഷിഭൂമി നഷ്ടമായതു കർഷകരെ ഏറെ ബുദ്ധിമുട്ടിലാക്കിയെന്നും മമത പറഞ്ഞു.