ഫാത്തിമയുടെ മരണം: മൂന്ന് അധ്യാപകരെ ചോദ്യം ചെയ്തു
Thursday, November 21, 2019 12:49 AM IST
ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകരായ സുദർശൻ പദ്മനാഭൻ, മിലിന്ദ്, ഹേമന്ദ്രൻ എന്നിവരെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു. ഐഐടി ഗസ്റ്റ് ഹൗസിലേക്കു വിളിച്ചുവരുത്തിയാണു ചോദ്യംചെയ്തത്.
കേസുമായി ബന്ധപ്പെട്ട് വിദ്യാർഥികളടക്കം മുപ്പതോളം പേരെ ഇതുവരെ ചോദ്യം ചെയ്തു കഴിഞ്ഞു. ക്രൈംബ്രാഞ്ച് സംഘം ഫാത്തിമയുടെ കൂടുതൽ സുഹൃത്തുക്കളിൽനിന്നു മൊഴിയെടുക്കും.