കർണാടക: നിർണായക ഉപതെരഞ്ഞെടുപ്പ് ഇന്ന്
Thursday, December 5, 2019 12:34 AM IST
ബംഗളൂരു: കർണാടകയിൽ ബി.എസ്. യെദിയൂരപ്പ സർക്കാരിന്റെ വിധി നിർണയിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ ഇന്നു നടക്കും. 15 മണ്ഡലങ്ങളിലേക്കാണ് ഇന്നു തെരഞ്ഞെടുപ്പ്. ഇതിൽ ആറെണ്ണമെങ്കിലും വിജയിച്ചാലേ യെദിയൂരപ്പ സർക്കാരിനു ഭൂരിപക്ഷമാകൂ.
17 വിമത കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരെ അയോഗ്യരാക്കിതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വിമതർ പിന്തുണ പിൻവലിച്ചതോടെയായിരുന്നു എച്ച്.ഡി. കുമാരസ്വാമി നേതൃത്വം നല്കിയ കോൺഗ്രസ്-ജെഡിഎസ് സർക്കാർ വീണത്. 13 വിമതർക്കു ബിജെപി സീറ്റ് നല്കി. തെരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിൽ 12 കോൺഗ്രസിന്റെയും മൂന്നെണ്ണം ജെഡി-എസിന്റെയും സിറ്റിംഗ് സീറ്റുകളാണ്.