നാസയേക്കാൾ മുന്നേ വിക്രംലാൻഡർ കണ്ടെത്തിയിരുന്നെന്ന് ഇസ്രോ
Thursday, December 5, 2019 12:34 AM IST
ന്യൂഡൽഹി: ചന്ദ്രയാൻ-2 ന്റെവിക്രം ലാൻഡർ കണ്ടെത്തിയെന്ന അമേരിക്കൻ ബഹിരാകാശ ഏജൻസിയുടെ (നാസ) അവകാശവാദം തള്ളി ഐഎസ്ആർഒ (ഇസ്രോ). വിക്രം ലാൻഡറിന്റെ അവശിഷ്ടം കണ്ടെത്തിയെന്ന നാസയുടെ അവകാശവാദം തള്ളിയ ഇസ്രോ ഇത് ഇന്ത്യ നേരത്തെതന്നെ കണ്ടെത്തിയിരുന്നതാണെന്നും അറിയിച്ചു.
നമ്മുടെ തന്നെ ഓർബിറ്റർ (ചന്ദ്രയാൻ രണ്ടിലെ ഓർബിറ്റർ) വിക്രം ലാൻഡറെ കണ്ടെത്തിയിരുന്നു. ഇത് ഇസ്രോയുടെ വെബ്സൈറ്റിലൂടെ നേരത്തെ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നതാണ്. പിറകോട്ടുപോയി നോക്കിയാൽ നിങ്ങൾക്കത് കാണാൻ കഴിയുമെന്നും ഇസ്രോ ചെയർമാൻ കെ.ശിവൻ പറഞ്ഞു.