നീരവ് മോദിയെ നാടുവിട്ട സാന്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചു
Friday, December 6, 2019 12:23 AM IST
മുംബൈ: വ്യാജരേഖ ചമച്ച് പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് വൻതുക തട്ടിയെടുത്തു മുങ്ങിയ വിവാദ വജ്രവ്യാപാരി നീരവ് മോദിയെ നാടുവിട്ട സാന്പത്തിക കുറ്റവാളിയായി മുംബൈ പ്രത്യേക കോടതി പ്രഖ്യാപിച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജിയെത്തുടർന്ന് നീരവ് മോദിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന്റെ ഭാഗമായാണ് നടപടി. ലണ്ടനിൽ അറസ്റ്റിലായ നീരവ് മോദിയെ ഇന്ത്യക്കു കൈമാറാനുള്ള നടപടികളുടെ ഭാഗമായി വിചാരണയിൽ ജയിലിലാണ്.